നടി ഹണി റോസിനെ അപമാനിച്ചുള്ള പാരമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കവുമായ് രാഹുല്‍ ഈശ്വര്‍

കൊച്ചി:നടി ഹണി റോസിന്റെ പരാതിയില്‍ നടപടികള്‍ ശക്തമാക്കി പോലീസ് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളിലൂടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ടെത്തി ഹണി റോസ് പരാതി നല്‍കി. ഇതോടെ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യത്തിനായ് നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

ഹൈക്കോടതിയിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അതിനിടെ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും ഇപ്പോള്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

അതെസമയം ഹണി റോസിന്റെ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കേസെടുക്കുന്നതടക്കമുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയുള്ളൂ. വിഷയം സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കേസ് സൈബര്‍ സെല്ലിന് കൈമാറും.

ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ ഹണി റോസ് വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top