ബസുകളുടെ മിന്നൽ സമരം; പെരുവഴിയിലായി യാത്രക്കാർ

HIGHLIGHTS : Lightning strikes of buses, passengers on the highway

മഞ്ചേരി: വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്‌തെ ന്നാരോപിച്ച് കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ പണിമുട ക്ക് യാത്രക്കാരെ പെരുവഴിയിലാക്കി. ശനി രാവിലെ പത്തോടെയാണ് മുന്നറിയിപ്പുകൂടാതെ ബസുകള്‍ ഓട്ടം നിര്‍ത്തിയത്. സംഘര്‍ ഷത്തില്‍ ബസ് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ മഞ്ചേ രി പൊലീസ് കേസെടുത്തിട്ടുണ്ട്. ജീവനക്കാരെ മര്‍ദിച്ചെന്ന പരാതിയിലാണ് മഞ്ചേരി ഗവ പോളിടെ ക്നിക് കോളേജിലെ പത്തോളം വിദ്യാര്‍ഥികള്‍ക്കെതിരെ കേസെ ടുത്തത്.

വിദ്യാര്‍ഥികളുടെ പരാതി യില്‍ മഞ്ചേരി കോഴിക്കോട് റൂ ട്ടില്‍ സര്‍വീസ് നടത്തുന്ന ഫീനിക്‌സ് ബസിലെ ജീവനക്കാര്‍ ഉള്‍പ്പെ ടെ ആറുപേര്‍ക്കെതിരെയും കേസെടുത്തു. വ്യാഴം വൈകിട്ട് 4.55ന് മഞ്ചേരിയില്‍നിന്ന് കോഴി ക്കോട്ടേക്ക് പോവുകയായിരുന്ന ഫിനിക്സ് ബസ് തുറക്കലില്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പുവടികൊണ്ട് ഡ്രൈവറെ മര്‍ദിച്ചെന്നാണ് ബസ് തൊഴിലാളികളുടെ പരാതി. ബസ് ജിവനക്കാര്‍ അടിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ പരിക്കേറ്റെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!