വാഹനമോഷണം: രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. മുന്‍ സൈനികന്‍ ആലപ്പുഴ തിരുവന്‍വണ്ടൂര്‍ ഓതറേത്ത് വീട്ടില്‍ ബിസുജേഷ്‌കുമാര്‍(44), കോഴിക്കോട് ഫറോക്ക് കക്കാട്ട്പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ സലാം(37) എന്നിവരെയാണ് വയനാട് ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ നേതൃ ത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി അബ്ദുള്‍ സലാമിനെതിരെ മുപ്പതും സുജേഷ്‌കുമാറി നെതിരെ പത്തും കേസുകളുണ്ട്.

തൊണ്ടര്‍നാട്, മേപ്പാടി, കമ്പ ളക്കാട് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് തുടര്‍ച്ചയായി വാഹന ങ്ങള്‍ മോഷണം പോയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണത്തിലൂടെ യുമായിരുന്നു അറസ്റ്റ്. വയനാ ട്, കോഴിക്കോട്, മലപ്പുറം, പാല ക്കാട് ജില്ലകളിലെയും തമിഴ്‌നാ ട്ടിലെ പൊള്ളാച്ചി, കോയമ്പ ത്തൂര്‍, മേട്ടുപാളയം എന്നിവിട ങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

സുജേഷ് കുമാറിനെ എറണാ കുളത്തുനിന്നും അബ്ദുള്‍ സലാ മിനെ പാലക്കാട് നിന്നുമാണ് പി ടിച്ചത്. മോഷ്ടിച്ച ചില വാഹന ങ്ങള്‍ കണ്ടെടുത്തു. കോടതി യില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top