
കൊല്‍ക്കത്ത പിജി ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് ഏഴു ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെഡിക്കല്‍ കോളജിന് സമീപത്ത് ധര്‍ണയോ റാലിയോ പാടില്ലെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. ആശുപത്രിക്ക് സമീപം പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ആശുപത്രിക്ക് നേരെയും ആക്രമണം ഉണ്ടായി.
അതേസമയം, കൊലപാതകത്തില്‍ രാജവ്യാപക പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 16ന് വൈകിട്ട് നാലുമണി മുതല്‍ റിപ്പോര്‍ട്ട് അയയ്ക്കാനാണ് നിര്‍ദേശം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




