രസവട

രസവട

ആവശ്യമായ ചേരുവകള്‍

തക്കാളി – 1
പുളി -കുറച്ച് (ആവശ്യത്തിന്)
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കായം – ആവശ്യത്തിന്
ഉലുവ – ഒരു ടീസ്പൂണ്‍
കുരുമുളക് ഒരു ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
ശര്‍ക്കര – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഉഴുന്നുവട

തയ്യാറാക്കുന്ന വിധം

തക്കാളി ചെറുതായി അരിഞ്ഞെടുക്കുക. അതിലേക്ക് പുളി പിഴിഞ്ഞത്,മഞ്ഞള്‍പൊടി, വെള്ളം,എന്നിവ ചേര്‍ത്ത് തിളപ്പിക്കാന്‍ വയ്ക്കുക. ശേഷം കായം,കുരുമുളക്,ഉലുവ,ശര്‍ക്കര,മുളകുപൊടി,ഉപ്പ് എന്നിവ ചേര്‍ക്കുക. തിളച്ചു വരുമ്പോള്‍ മല്ലിയില കറിവേപ്പില എന്നിവ ചേര്‍ക്കുക.
മറ്റൊരു പാന്‍ എടുത്ത് അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി കടുക് ചുവന്ന മുളക് എന്നിവ പൊട്ടിച്ചെടുത്ത് ആദ്യത്തെ കൂട്ടിലേക്ക് ചേര്‍ക്കുക.
ശേഷം ഉഴുന്ന് വട ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് ഈ രസം ഒഴിച്ച് ഒരു മണിക്കൂര്‍ നേരം വയ്ക്കുക.

 

Share news
error: Content is protected !!
Scroll to Top