ലെന്‍സ്‌ഫെഡുമായി കൈകോര്‍ത്തു ; തിരൂര്‍ തൃക്കണ്ടിയൂര്‍ സ്‌കൂളില്‍ ഇനി മുതല്‍ അക്വാപോണിക്‌സ്‌ കൃഷിയും

തിരൂര്‍:  മത്സ്യവും, പച്ചക്കറിയും ഒരുമിച്ച്‌ വളര്‍ത്തുന്ന അക്വാപോണിക്‌സ്‌ കൃഷി രീതി നടപ്പിലാക്കാനൊരുങ്ങി തിരൂര്‍ തൃക്കണ്ടിയൂര്‍ ജിഎല്‍പി സ്‌കൂള്‍. ലെന്‍സ്‌ഫെഡ്‌ തിരൂര്‍ ഏരിയാകമ്മറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഇന്ന്‌ തിരൂര്‍ നഗരസഭാ അധ്യക്ഷ എ.പി. നസീമ ഉല്‍ഘാടനം ചെയ്‌തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദ്യമായാണ്‌ ഒരു പ്രൈമറി വിദ്യാലയത്തില്‍ അക്വാപോണിക്‌സ്‌ രീതിയില്‍ കൃഷി നടത്തുന്നതെന്ന്‌ ലെന്‍സ്‌ഫെഡ്‌ ഭാരവാഹികള്‍ പറഞ്ഞു.
സ്‌കൂളിന്റെ തന്നെ ഉച്ചഭക്ഷണത്തിന്‌ ഈ കൃഷിയുടെ വിളവ്‌ ഉപയോഗപ്പെടുത്താനാവുമെന്ന്‌ കരുതുന്നതായി ഇവര്‍ പറഞ്ഞു.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •