കാപ്പാട്‌ ബീച്ചില്‍ പ്രവേശനഫീസ്‌ കുറച്ചു

കോഴിക്കോട്‌ : വിനോദ സഞ്ചാരികള്‍ക്ക്‌ കാപ്പാട്‌ ബീച്ച്‌ സന്ദര്‍ശിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന ഫീസ്‌ കുറച്ചു. നേരത്തെ മുതിര്‍ന്നവര്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന 50 രൂപ ഫീസ്‌ 25 രൂപയായും, കുട്ടികള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന 25 രൂപ ഫീസ്‌ 10 രൂപയുമായാണ്‌ കുറച്ചത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ നിരക്ക്‌ ശനിയാഴ്‌ച മുതല്‍ പ്രബല്‌ത്തില്‍ വരും. എന്നാല്‍ ബീച്ചിലെ റിക്ലൈനര്‍ ചെയര്‍, ഹാമോക്‌ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്‌ പ്രത്യേക ഫീസ്‌ നല്‍കേണ്ടിവരും.

ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും, ഡിടിപിസി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ്‌ ഈ തീരുമാനം.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •