ദില്ലി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല (റിസ) നിര്‍മ്മിക്കുന്നതില്‍ കേരളം ഇതുവരെ മറുപടി അറിയിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ റണ്‍വേയുടെ നീളം കുറക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് വ്യോമയാന മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു.
അബ്ദുസമദ് സമദാനി എംപിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയിട്ടുള്ള മറുപടിയിലാണ് വ്യോമയാന സഹമന്ത്രി വി.കെ.സിങ്, മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
റണ്‍വെ സ്ട്രിപ്പിന്റെ അവസാന ഭാഗത്ത് സുരക്ഷിത മേഖല നിര്‍മിക്കാന്‍ ആണ് റണ്‍വേയുടെ നിളം കുറയ്ക്കുന്നതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




