ജർമൻ ഇതിഹാസ ഫുട്ബോളർ ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു

ബെർലിൻ: ഇതിഹാസ ജർമൻ ഫുട്ബോളർ ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു. 78 വയസായിരുന്നു. ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് നേടിയ ഇതിഹാസമാണ് ബെക്കൻ ബോവർ. വെസ്റ്റ് ജർമനിയുടെനായകനും പ്രതിരോധത്തിലെ ശക്തി കേന്ദ്രവുമായിരുന്നു ബെക്കൻ ബോവർ.

ഫുട്ബോൾ ലോകം സംഭാവന ചെയ്‌ത ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് അദ്ദേഹത്തെവിലയിരുത്തുന്നത്. നാല് തവണ ലോകത്തിലെ മികച്ച ഫുട്ബോൾ താരമായും രണ്ട് തവണ ബാല്ലൺ ഡി ഓർപുരസ്‌കാരവും നേടിയിട്ടുണ്ട്.

വെസ്റ്റ് ജർമനിയുടെ നായകനായി 1974 ലോകകപ്പ് നേടി. 1966 രണ്ടാം സ്ഥാനവും 1970 മൂന്നാംസ്ഥാനവും. പരിശീലകനെന്ന നിലയിൽ 1990ലാണ് ലോകകപ്പ് കിരീട നേട്ടം.

ക്ലബ് മത്സരങ്ങളിൽ ബയേൺ മ്യൂണിക്കിനായി ദീർഘ നാൾ കളിച്ചു. ക്ലബിന്റെ ഇതിഹാസ താരം. നാല് ബുണ്ടസ്ലീഗ, നാല് ജർമൻ കപ്പ്മൂന്ന് യൂറോപ്യൻ കപ്പ്, യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ്, ഇൻ്റർകോണ്ടിനെൻ്റൽ കപ്പ്നേട്ടങ്ങളും ബയേണിനൊപ്പം.

ന്യൂയോർക്ക് കോസ്മോസ്, ഹാംബർഗർ എസ്‌വി എന്നിവയിലും കളിച്ചു. വെസ്റ്റ് ജർമനിക്ക് പുറമെ ബയേൺമ്യൂണിക്ക്, ഫ്രഞ്ച് ടീം മാഴ്‌സ തുടങ്ങിയ ടീമുകളേയും പരിശീലിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top