പരപ്പനങ്ങാടിയിൽ സ്നേഹാരാമം ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി:   എസ്. എൻ എം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നിർമ്മിച്ച സ്നേഹാരാമം പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.പിഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

പൊതു സ്ഥലങ്ങളിലെ മലിനമായ പ്രദേശങ്ങൾ സൗന്ദര്യ വൽക്കരിക്കുക എന്നതാണ് സ്നേഹാരാമം പദ്ധതിപരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്നേഹാരാമം പദ്ധതി നടപ്പാക്കുന്നത്. അഞ്ചപ്പുര ബീച്ച് റോഡിൽ മാലിന്യം കൂട്ടിയിട്ടിരുന്ന പുറമ്പോക്ക് സ്ഥലത്താണ് എൻ എസ് വളണ്ടിയർമാർ സ്നേഹാരാമം പദ്ധതി തയ്യാറാക്കിയത്.

PTA പ്രസിഡന്റ് അൻവർ . അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ജാസ്മിൻ  സ്വാഗതവും എൻഎസ് എസ് PAC അംഗം  ജ്യോതിലക്ഷ്മി , ശില്പി ബിജു കെസ്നേഹാരാമം പ്രോജക്ട് ഓഫീസർ മനു എന്നിവർ ആശംസകൾ അർപ്പിച്ചു. എസ് എസ് പ്രോഗ്രാം ഓഫീസർ വിനയൻ പാറേൽ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top