Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിയമ സഹായ ക്ലിനിക്കുകള്‍ ആരംഭിച്ചു

HIGHLIGHTS : മലപ്പുറം : മുതിര്‍ന്ന പൗരന്മാര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഏഴ് താലൂക്കുകള...

മലപ്പുറം : മുതിര്‍ന്ന പൗരന്മാര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഏഴ് താലൂക്കുകളില്‍ നിയമ സംരക്ഷണ സഹായ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങി. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നിയമ സേവന സഹായം, നിയമോപദേശം, നിയമ ബോധവത്ക്കരണം, അപേക്ഷകള്‍ തയ്യാറാക്കല്‍ തുടങ്ങിയ സൗജന്യ സേവനങ്ങളാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുക.

പെരിന്തല്‍മണ്ണ താലൂക്കില്‍ മിനി സിവില്‍ സ്റ്റേഷന്‍ താഴെ നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച ക്ലിനിക്ക് ജില്ലാ ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റി ചെയര്‍മാനുമായ കെ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു അധ്യക്ഷയായി. തഹസില്‍ദാര്‍ പി.ടി. ജാഫറലിയാണ് നോഡല്‍ ഓഫീസര്‍. ആര്‍.ഡി. ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി. സുരേഷ്, പെരിന്തല്‍മണ്ണ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ റഷീദ് ഊത്തക്കാടന്‍, അഡ്വ. ജലാലുദ്ദീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

ഏറനാട് താലൂക്ക് ഓഫീസില്‍ ആരംഭിച്ച നിയമ സഹായ ക്ലിനിക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.പി. ജോണ്‍ ആണ് ഉദ്ഘാടനം ചെയ്തത് . ചടങ്ങില്‍ നഗരസഭാധ്യക്ഷ വി.എം. സുബൈദ അധ്യക്ഷയായി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ. പ്രിയ മുഖ്യ പ്രഭാഷണം നടത്തി. ഏറനാട് താലൂക്ക് തഹസില്‍ദാര്‍ കെ. ദേവകി, ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ പി. രഘുനാഥന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.സി. അരവിന്ദാക്ഷന്‍, പി. മണികണ്ഠന്‍, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.സി. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

തിരൂര്‍ താലൂക്ക് ഓഫീസില്‍ ആരംഭിച്ച നിയമ സഹായ ക്ലിനിക്ക് താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ അഡീഷനല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജ് ടി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ ആര്‍.ഡി.ഒ എന്‍. പ്രേമചന്ദ്രന്‍ അധ്യക്ഷനായി. നോഡല്‍ ഓഫീസര്‍ കൂടിയായ തിരൂര്‍ തഹസില്‍ദാര്‍ ടി. മുരളി, അഡീഷനല്‍ ഗവണ്‍മെന്റ് പ്ലീഡറും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി.പി റഊഫ്, തിരൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വി. പത്മകുമാര്‍, ഹെഡ് ക്വോര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആര്‍. സജീവ് എന്നിവര്‍ പങ്കെടുത്തു.

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് കെ. പ്രിയ യാണ് കൊണ്ടോട്ടി താലൂക്ക് പരിധിയിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നിയമ സംരക്ഷണ സഹായകേന്ദ്രം ഉദ്ഘാടനം ചെയ്തത് . കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.ടി ഫാത്തിമത്ത് സുഹറ, വൈസ് ചെയര്‍മാന്‍ പി. സനൂപ്, കൊണ്ടോട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ മോഹനന്‍ നൂഞ്ഞാടന്‍, എ. സുലൈമാന്‍, രാജേഷ് കുമാര്‍, കെ.സുമ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊന്നാനി താലൂക്കിലേത് പൊന്നാനി മുന്‍സിപ്പല്‍ മജിസ്ട്രേറ്റും താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനുമായ എം.ആര്‍ ദീലീപ് ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ ടി.എന്‍ വിജയന്‍ അധ്യക്ഷനായി. എല്‍.ആര്‍ തഹസില്‍ദാര്‍ ആര്‍.സുശീല, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി കെ.വി സൗമ്യ എന്നിവര്‍ സംസാരിച്ചു.

നിലമ്പൂര്‍ താലൂക്കില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.വി കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ വി. സുഭാഷ് ചന്ദ്രബോസ്, നിലമ്പൂര്‍ സിഐടി.എസ് ബിനു, അഡീഷനല്‍ തഹസില്‍ദാര്‍ എം. ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ ആരംഭിച്ച നിയമ സംരക്ഷണ സഹായകേന്ദ്രം പരപ്പനങ്ങാടി മുന്‍സിഫ് പി.ആര്‍ രമ്യകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. തഹസില്‍ദാര്‍ പി.എസ് ഉണ്ണികൃഷ്ണന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വാസുദേവന്‍, അഡ്വ.സി ഇബ്രാഹിം കുട്ടി, അഡ്വ.ജി. ബാലചന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!