Section

malabari-logo-mobile

76 -ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയെ നയിച്ച് ഡോ. എല്‍ മുരുകന്‍

HIGHLIGHTS : led India at the 76th Cannes Film Festival. Dr.L Murugan

76 -ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം. കാന്‍ ഫിലിം ഫെസ്റ്റിവലിന് വേണ്ടി ഫ്രാന്‍സ് ഒരുങ്ങി കഴിഞ്ഞു. ജോണി ഡെപ്പ് നായകനായ ‘ജീന്‍ ഡു ബാരി’ എന്ന വേള്‍ഡ് പ്രീമിയര്‍ ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ട് 12 ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലിന് ഔദ്യോഗികമായി തുടക്കം കുറിക്കും.

കാന്‍ ഫിലിം ഫെസ്റ്റിവലിന് പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധികളെ ഇന്‍ഫര്‍മേഷന്‍& ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി ഡോ.എല്‍ മുരുകന്‍ നയിക്കും . ഉദ്ഘാടന വേളയില്‍ വിഡിയോ സന്ദേശത്തിലൂടെ ഇന്‍ഫര്‍മേഷന്‍& ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍ പങ്കു ചേരും.

sameeksha-malabarinews

ഇന്ത്യയിലെ പ്രതിഭാധനരായ ചലച്ചിത്ര നിര്‍മ്മാതാക്കളെ കാന്‍ ഫെസ്റ്റിവലില്‍ പരിജയപ്പെടുത്തുകയും ആഗോള പ്ലാറ്റ്‌ഫോമില്‍ ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സഹകരണത്തെ കുറിച്ച് പറയുകയും ചെയ്യുമെന്ന് ഡോ. എല്‍ മുരുകന്‍ പറഞ്ഞു. സഹ മന്ത്രി ഡോ. എല്‍ മുരുകനൊപ്പം കാന്‍ റെഡ് കാര്‍പെറ്റിലൂടെ നടക്കാന്‍ ഇന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖരും ഉണ്ടാവും.2017 മിസ്സ് വേള്‍ഡും നടിയുമായ മാനുഷി ചില്ലര്‍, നടി ഇഷ ഗുപ്ത, കങ്കബാം തോംബ,ഗുനീത് മോംഗ എന്നിവര്‍ റെഡ് കാര്‍പെറ്റിലൂടെ നടക്കും.

നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ കാനില്‍ ഔദ്യോഗിക തിരഞ്ഞെടുപ്പില്‍ ഇടം നേടി.കനു ബെഹലിന്റെ ‘ആഗ്ര’, അനുരാഗ് കശ്യപിന്റെ ‘കെന്നഡി ‘,ഇഷാന്‍ ഹൗ ‘ എന്നീ ഇന്ത്യന്‍ ചിത്രങ്ങള്‍ കാന്‍ ഫെസ്റ്റിവലില്‍ വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!