
മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ മുസ്ലിം ലീഗ് കൊടി ഉയര്‍ത്തിയതിന്റെ പേരില്‍ വണ്ടൂരില്‍ സംഘര്‍ഷം. കെ എസ് യു പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ നിരവധി എം എസ് എഫ് കാര്‍ക്കു പരിക്കേറ്റു. രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
പരിപാടികളില്‍ മുസ്ലിം ലീഗ് കൊടി പ്രദര്‍ശിപ്പിക്കുന്നത് കോണ്‍ഗ്രസ് കര്‍ശനമായി വിലക്കിയിരുന്നു. എന്നാല്‍ വയനാട്ടില്‍ മാത്രമാണ് പച്ചക്കൊടി ഒഴിവാക്കാന്‍ ലീഗ് തീരുമാനിച്ച തെന്നും എല്ലാ മണ്ഡലങ്ങളിലും അതു നടപ്പില്ലെന്നും പറഞ്ഞ് ഏതാനും എം എസ് എഫുകാര്‍ ലീഗ് പതാക ഉയര്‍ത്തി. ഇതോടെ പ്രകോപിതരായ ഏതാനും പേര്‍ എം എസ് എഫ് കാരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




