ഇന്നും കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പരപ്പനങ്ങാടിയില്‍ നേതാക്കളെത്തി

പരപ്പനങ്ങാടി: താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ സാമൂഹ്യ രാഷ്ട്രീയനേതാക്കളില്‍ നിരവധി പേര്‍ ഇന്നും പരപ്പനങ്ങാടിയിലെത്തി. മുന്‍ മന്ത്രിമാരായ പി.കെ ശ്രീമതി, കെടി ജലീല്‍, സിപിഐ ദേശീയ സക്രട്ടറി ബിനോയ് വിശ്വം എംപി എന്നവര്‍ ഇന്ന് പകല്‍ പരപ്പനങ്ങാടി ആവിയില്‍ ബീച്ചിലെ കുന്നുമ്മല്‍ വീട് സന്ദര്‍ശിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ ,അബ്ദുള്ളക്കുട്ടി, ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ ജനറല്‍ സക്രട്ടറി ജി ദേവരാജന്‍ എന്നിവര്‍ ഈ വീടുകള്‍ സന്ദര്‍ശിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ബൈജുനാഥ് ഈ വീടുകള്‍ സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top