ബംഗ്ലൂരു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കര്‍ണാടക കോണ്‍ഗ്രസിന് അനുകൂലമെന്ന് സൂചന. അതിശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് എക്‌സിറ്റ് ഫലങ്ങള്‍ പുറത്തവന്നു തുടങ്ങിയത്. ടിവി 9, എബിപി, സീ ന്യൂസ് എന്നീ ചാനലുകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറയുന്നു.
എഷ്യാനെറ്റ് സുവര്‍ണയും, ടൈംസ്‌നൗവും ന്യൂസ്‌നേഷന്‍ ബിജെപിക്ക് മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ജെഡിഎസിന് 20നും 30 നും ഇടയില്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
റിപ്പബ്ലിക് ടിവി യുടെ സര്‍വേയിലടക്കം കോണ്‍ഗ്രസ് ഒന്നാം കക്ഷിയാകുമെന്നാണ് പറയുന്നത്. ഇവര്‍ തൂക്കുമന്ത്രിസഭയാണ് പ്രഖ്യാപിക്കുന്നത്.




