Section

malabari-logo-mobile

20 ഇടത്ത്‌ എതിരില്ലാതെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു

HIGHLIGHTS : left win twenty seats in kerala before election

തിരുവനന്തപുരം:  സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്‌ മത്സരത്തിന്‌ ചൂടുപിടിക്കുന്നതിന്‌ മുന്‍പ്‌ തന്നെ ഇരുപത്‌ വാര്‍ഡുകളില്‍ എല്‍ഡിഫ്‌ എതിരില്ലാതെ വിജയിച്ചു. വ്യാഴാഴ്‌ച പത്രികസമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോളാണ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ ഇരുപതിടത്ത്‌ വിജയിച്ചിരിക്കുന്നത്‌
കാസര്‍കോട്‌ ജില്ലയില്‍ മടക്കൈ, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളിലെ നാലുവാര്‍ഡുകളിലാണ്‌ എല്‍ഡിഎഫ്‌ സ്ഥാനര്‍ത്ഥികള്‍ക്ക്‌ എതിരില്ലാത്ത്‌. മടിക്കൈ പഞ്ചായത്തില്‍ കഴിഞ്ഞ എഴുപത്‌ വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന വാര്‍ഡാണ്‌. ഇവിടെ വനിതാ സ്ഥാനാര്‍ത്ഥികളായ എം രാധ, രമ പത്മനാഭന്‍, എസ്‌. പ്രീത എന്നിവരാണ്‌ വിജയിച്ചിരിക്കുന്നത്‌. കയ്യൂര്‍ ചീമേനിയില്‍്‌ ഒരു വാര്‍ഡിലും എതിരില്ലാതെ വിജയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ആന്തൂര്‍ നഗരസഭയിലെ 2,3,10,11,16, 24 വാര്‍ഡുഗളിലാണ്‌ ഇപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത്‌. തളിപ്പറമ്പ്‌ നഗരസഭയിലെ 25ാം ഡിവിഷനിലും എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി വിജയിച്ചു. മലപ്പട്ടം പഞ്ചായത്തിലെ അഞ്ച്‌ വാര്‍ഡുകളിലും ഇത്തരത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിജയിച്ചു.

sameeksha-malabarinews

കാങ്കോല്‍ ആലപ്പടമ്പ്‌ പഞ്ചായത്തിലെ രണ്ട്‌ വാര്‍ഡും . കോട്ടയം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ്‌ എല്‍ഡിഎഫിന്‌ എതിരില്ലാത്തത്‌.
ഇടുക്കിയലെ വട്ടവട പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും എല്‍ഡിഎഫിന്‌ എതിരില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!