HIGHLIGHTS : LDF has no partner: Kerala Congress(M) will contest alone in Parappanangadi

പരപ്പനങ്ങാടി : തദ്ദേശ തിരഞ്ഞെടുപ്പിൽ പരപ്പനങ്ങാടിയിൽ തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കേരള കോൺഗ്രസ് (എം) ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ സി പി ഐ (എം) ലെ ചിലരുടെ വ്യക്തിതാൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി മുന്നണി മര്യാദകൾ ലംഘിക്കപ്പെടുകയാണെന്നും കേരള കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ചുരുങ്ങിയകാലം കൊണ്ട് കേരള കോൺഗ്രസ് (എം) പാർട്ടിക്ക് പരപ്പനങ്ങാടിയിൽ ഉണ്ടായിട്ടുള്ള ജനസമ്മതിയിൽ ചിലർ അസൂയാലുക്കളാണെ ന്നും കേരള കോൺഗ്രസ്(എം) പരപ്പനങ്ങാടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
മുനിസിപ്പാലിറ്റിയിൽ കേരള കോൺഗ്രസ്(എം) ഒറ്റക്ക് മത്സരിക്കുവാൻ തീരുമാനിച്ചുവെന്നും വാർത്താ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കെ.മുഹമ്മദ് നഹ, ടി.പി പ്രഭാകരൻ, ശ്രീധരൻ പാലക്കൽ,
പനക്കത്ത് സദാഷിവൻ നായർ, ടി.പി മുരളീധരൻ, പി.എ മുനീർ ഉള്ളണം, വി.ടി സിദ്ധീഖ്, ഷാനവാസ് പാലക്കാട്ട് എന്നിവർ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


