HIGHLIGHTS : Kerala receives first installment of SSK Fund worth Rs 92.41 crore

കേന്ദ്രസർക്കാരിൽ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പിന് ലഭിക്കാനുള്ള എസ് എസ് കെ ഫണ്ടിന്റെ ആദ്യ ഗഡുലഭിച്ചു. കേരളം സമർപ്പിച്ച 109 കോടി രൂപയിൽ 92.41 കോടി രൂപയാണ് ലഭിച്ചത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഉള്ള തുകയാണ് അനുവദിച്ചത്.
നോൺ റക്കറിങ് ഇനത്തിൽ ഇനി 17 കോടി രൂപ ലഭിക്കാനുണ്ട്. സംസ്ഥാനത്തെ സ്‌പെഷല്‍ അധ്യാപകരുടെനിയമനം സംബന്ധിച്ച തുകയാണ് കേന്ദ്രം കൈമാറിയത്. കേരളത്തിന് നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പ് നല്‍കിയിരുന്നു.
തടഞ്ഞ് വച്ച ഫണ്ട് നല്‍കുമെന്ന് എഎസ്ജി വഴിയാണ് അറിയിച്ചത്. നിയമനം നടത്താനാകാത്തത് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് തടഞ്ഞ് വച്ചത് മൂലമാണെന്നായിരുന്നു കേരളത്തിൻ്റെ നിലപാട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


