
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐ എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം തിങ്കള്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ എട്ടിന് ഗാന്ധിനഗറില്‍ മകന്‍ എബ്രഹാമിന്റെ വീട്ടില്‍ കൊണ്ടുവരുന്ന മൃതദേഹം 8.30ന് കലൂര്‍ ലെനിന്‍ സെന്ററില്‍ എത്തിക്കും.
തിങ്കളാഴ്ച രാവിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും അതിനുശേഷം എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം വൈകിട്ടോടെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




