എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ് വ്യോമസേന മേധാവിയാകും

ന്യൂഡല്‍ഹി: എയര്‍മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ മേധാവിയാകും. ഈ മാസം 30ന് കാലാവധി പൂര്‍ത്തിയാക്കുന്ന എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയുടെ പിന്‍ഗാമിയായാണ് അമര്‍ പ്രീത് സിങ് ചുമതലയേല്‍ക്കുക. നിലവില്‍ വ്യോമസേനയുടെ ഉപമേധാവിയാണ്. 5000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറത്തിയ അനുഭവമുള്ള അമര്‍ പ്രീത് സിങ് 1984ലാണ് സേനയുടെ ഭാഗമായത്. സെന്‍ട്രല്‍ എയര്‍ഫോഴ്സ് കമാന്‍ഡിലും ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാഷനല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജ്, നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. . മിഗ്-27 സ്‌ക്വാഡ്രനില്‍ ഫ്‌ലൈറ്റ് കമാന്‍ഡറും കമാന്‍ഡിങ് ഓഫീസറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി ഒന്നിനാണ് സേനയുടെ ഉപമേധാവിയായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top