
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട. രാവിലെ ദില്ലിയില്‍ നിന്നെത്തിയ നേത്രാവതി എക്‌സ്പ്രസിലെ രണ്ട് യാത്രക്കാരില്‍ നിന്ന് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി. കരുവട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് എംഡിഎംഎ കടത്തിയത്.
ഡാന്‍സാഫും ടൗണ്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചത്. ബാലുശ്ശേരി ഭാഗത്ത് വില്‍പ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




