Section

malabari-logo-mobile

ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന ‘മാതൃകവചം’ പരിപാടിക്ക് തുടക്കം

HIGHLIGHTS : മലപ്പുറം:ജില്ലയില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഗര്...

മലപ്പുറം:ജില്ലയില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ‘മാതൃകവചം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് വാക്‌സിനേഷന്‍.  ജില്ലയില്‍ 100 ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചു.

ഗര്‍ഭിണികളായിട്ടുള്ള സ്ത്രീകള്‍ www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്ത് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി പ്രത്യേക സെഷനുകളിലായി വാക്‌സിന്‍ സ്വീകരിക്കാം. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാത്ത ഗര്‍ഭിണികള്‍ക്ക് ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ രജിസ്‌ട്രേഷന്‍ ചെയ്ത് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കാം.

sameeksha-malabarinews

ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ചെയ്ത ഗര്‍ഭിണികള്‍ക്ക് പ്രത്യേക സെഷനുകളിലായി വാക്‌സിന്‍ സ്വീകരിക്കാം. മറ്റുള്ളവരുമായിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്ന തരത്തിലാണ് ജില്ലയില്‍ ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍  സെഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ആശാ പ്രവര്‍ത്തകര്‍, തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെടാം. ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ സെഷനുകളില്‍ കൗണ്‍സലിങ് നല്‍കിയ ശേഷമാണ് വാക്‌സിന്‍ നല്‍കുന്നത്.

കോവിഡ് ബാധിച്ചാല്‍ ഗര്‍ഭിണികളുടെ ആരോഗ്യത്തെയും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ വാക്‌സിനെടുക്കുന്നത് പ്രധാനപ്പെട്ട പ്രതിരോധ നടപടിയാണ്. ഗര്‍ഭാവസ്ഥയുടെ ഏത് കാലയളവിലും വാക്‌സിന്‍ സ്വീകരിക്കാം. നിലവില്‍ നമ്മുടെ രാജ്യത്ത് ലഭ്യമായ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് തുടങ്ങി എല്ലാ  വാക്‌സിനുകളും സ്വീകരിക്കാം. ഗര്‍ഭാവസ്ഥയില്‍ തന്നെ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിക്കാനായാല്‍ അതു കൂടുതല്‍ സുരക്ഷ നല്‍കും.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ കോവിഡ് ബാധിതയായാല്‍ പ്രസവം കഴിഞ്ഞ് മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുക. വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാലും മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകല്‍, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങി എല്ലാ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!