ഒടുവില്‍ ട്രംപ് മാസ്‌ക് അണിഞ്ഞു

വാഷിംങ്ടണ്‍ ഒടുവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാസ്‌ക് അണിഞ്ഞ് പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടു. അമേരിക്കയില്‍ അനിയന്ത്രിതമായി കോവിഡ് വ്യാപനമുണ്ടായിട്ട് ഇതുവരെ മാസ്‌ക് ധരിക്കാന്‍ തയ്യാറാകാതിരുന്ന പ്രസിഡന്റ് ഇന്നലെയാണ് ആദ്യമായി മാസ്‌ക അണിഞ്ഞത്.
പ്രസിഡന്റഷ്യല്‍ സീലുള്ള കടുത്ത നിറമുള്ള മാസ്‌ക ആണ് അദ്ദേഹം അണിഞ്ഞത്. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലെ വരാന്തയിലൂടെ മാസ്‌ക് അണിഞ്ഞ് നടന്നുവരുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

നേരത്തെ മുതല്‍ അമേരിക്കയിലെ രോഗനിവരാണ ആരോഗ്യ ഏജന്‍സികള്‍ മാസ്‌ക് ധരിക്കേണ്ട അവിശ്യകത അറിയിക്കുന്ന നിരവധി പ്രചരണങ്ങള്‍ നടത്തിയിരുന്നെങ്ങിലും രാജ്യത്തിന്റെ പ്രസിഡന്റ് അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. ട്രംപ് റാലികളിലും, വാര്‍ത്താസമ്മേളനങ്ങളിലും മാസ്‌ക ധരിച്ചുവരാന്‍ ട്രംപ് ഇതുവരെ തയ്യാറായിരുന്നില്ല.

Share news
error: Content is protected !!
Scroll to Top