മുംബൈ : നടന്‍ അമിതാബ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. മകനും നടനുമായ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതായാണ് എറ്റവും പുതിയ റിപ്പോര്‍ട്ട്.
ഏറെ അഭ്യൂഹങ്ങള്‍ക്കിടയില്‍ അമിതാഭ് ബച്ചന്‍ തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വീറ്റ് ചെയ്തത്.
കുടുംബാംഗങ്ങളുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍ താമസിക്കുന്ന മുംബൈ ജൂഹുവിനടുത്തുള്ള നാനാവതി ആശുപത്രിയിലാണ് ഇന്നലെ രാത്രി ഒമ്പതരയോടെ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ തന്നോട് അടുത്തിടപഴകിയ എല്ലാവരോടം കോവിഡ് ടെ്‌സ്റ്റിന് വിധേയമാകാന്‍ അദ്ദേഹം ആവിശ്യപ്പെട്ടു.
ഇതിന് പിന്നാലെ അഭിഷേക് ബച്ചനും തന്റെ കോവിഡ് പരിശോധനയും പോസറ്റീവ് ആണെന്ന് ട്വീറ്റ് ചെയ്തു. തനിക്കും പിതാവിനും കോവിഡ് പോസറ്റീവ് ആണെന്നും നേരിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ശനിയാഴ്ച രാത്രി 11.57നാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ടെന്നും കുടുംബത്തിലുള്ളവരെയും. ജോലിക്കാരെയും ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരും ഭയചകതിരാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അമിതാബ് ബച്ചനും, അഭിഷേകും കോവിഡ് പോസറ്റീവ് ആണെന്നും ജയാ ബച്ചനും, ഐശ്യര്യ റായിയും അടക്കമുളള കുടുംബാംഗങ്ങളെ ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ടെന്നും ഇവരുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പ് അറിയിച്ചു.




