സുരാജ് വെഞ്ഞാറംമൂട് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പരാതി

suraj venjaramooduപ്രമുഖ മലയാള സിനിമാതാരം സുരാജ് വെഞ്ഞാറംമൂട് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പരാതി. അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ രാജേഷാണ് തിരുവനന്തപുരം ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.  ബ്ലേഡ് മാഫിയയുമായി ചേര്‍ന്ന് തന്റെ ഭൂമി കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും, ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

താന്‍ 3 ലക്ഷം രൂപ സുരാജില്‍ നിന്നും കടമായി വാങ്ങിയിരുന്നു. ഇതിന് ഈടായി നല്‍കിയ സ്ഥലം പണം തിരിച്ച് നല്‍കിയപ്പോള്‍ തിരികെ രജിസ്റ്റര്‍ ചെയ്ത് തരുന്നില്ലെന്നാണ് പരാതി.

സുരാജിന്റെ ഭൂമിയിടപാടുകളെ കുറിച്ച് വിജിലന്‍സ് അനേ്വഷണംനടത്തണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top