HIGHLIGHTS : Land sale by forging documents: Accused remanded
മഞ്ചേരി : വ്യാജരേഖ ചമച്ച് സ്ഥലം വില്‍ പ്പന നടത്തിയ കേസില്‍ പ്രതി റി മാന്‍ഡില്‍. ഒന്നാംപ്രതി വള്ളുവ മ്പ്രം സ്വദേശി കുടുക്കന്‍ മുഹമ്മദ് യൂനുസ് സലീമി (45)നെയാണ് മഞ്ചേരി എസ്‌ഐ കെ ആര്‍ ജസ്റ്റി നും സംഘവും പിടികൂടിയത്. മഞ്ചേരി നഗരസഭാ മുന്‍ കൗണ്‍ സിലര്‍ ഉള്‍പ്പെടെ നാല് കൂട്ടുപ്രതി കള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി. കോഴിക്കോട് ഫറോക്ക് സ്വദേശിയുടെ പരാതി യിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
മുഹമ്മദ് യൂനു സ് സലീമിന്റെ പേരില്‍ കൊണ്ടോ ട്ടി മോങ്ങത്തുള്ള ഭു മി പണയപ്പെടുത്തി 2021ല്‍ മലപ്പുറത്തെ ബാങ്കില്‍നിന്ന് 25 ലക്ഷം വായ്പ എടു ത്തിരുന്നു. ഇക്കാര്യം മറച്ചുവച്ച്, ആധാരത്തില്‍ കൃത്രിമം നടത്തി ഭൂ മി വിറ്റ് വഞ്ചിച്ചുവെന്നാണ് കേസ്. മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസി ലാണ് രജിസ്‌ട്രേഷന്‍ നടന്നത്. വാ യ്പ അടയ്ക്കാത്തതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് ബാങ്ക് നോട്ടീസ് പതിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സി ലായത്. പലിശയും കൂട്ടുപലിശയും സഹിതം 35 ലക്ഷം രൂപ തിരിച്ചടയ് ക്കണമെന്നായിരുന്നു നോട്ടീസ്.
പരാതിക്കാരന്‍ മുഹമ്മദ് യൂനുസ് സലീമിനെ ബന്ധപ്പെട്ടുവെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ ന്നാണ് പരാതി നല്‍കിയത്. കോവി ഡ് കാലത്താണ് ഭൂമിയുടെ രജി സ്‌ട്രേഷന്‍ നടത്തിയത്. യഥാര്‍ഥ പ്രമാണത്തിലെ ഏഴാം പേജില്‍ ഭൂ മിയുടെമേല്‍ ബാധ്യതയുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം പട്ടികയില്‍ ചേര്‍ക്കാതെയാണ് രജി സ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഇതിനായി പ്രമാണത്തിന്റെ വ്യാജ പകര്‍പ്പ് നിര്‍മിച്ചതായും പരാതിയി ലുണ്ട്.
വഞ്ചന, വ്യാജരേഖ ചമയ് ക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെയു ള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. വ്യാജ പ്രമാണം ഉണ്ടാക്കിയ വര്‍ക്കെതിരെയും രജിസ്ട്രാര്‍ ഓഫീ സ് ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തും. വ്യാജരേഖ ഉപയോഗിച്ച് സ്ഥലം വില്‍ക്കാന്‍ സഹായിച്ച മഞ്ചേരി കച്ചേരിപ്പടിയി ലെ ആധാരമെഴുത്ത് സ്ഥാപനത്തി നെതിരെയും നടപടിയുണ്ടാകും. അടുത്തദിവസം കൂടുതല്‍ അറസ്റ്റു ണ്ടാകുമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു