
തിരുവനന്തപുരം:ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ രണ്ടാംഘട്ട അദാലത്ത് നട ത്താന്‍ റവന്യൂ സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ താലൂക്ക് തലത്തിലാണ് അദാലത്ത്. ഓരോ താലൂക്കിലെയും സമയക്രമം നിശ്ചയിക്കാന്‍ ലാന്‍ഡ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തി. 25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരംമാറ്റത്തിന് അര്‍ഹതയുള്ള ഫോം അഞ്ച്, ഫോം ആറ് അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുകയെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.
കലക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് അദാലത്തുകള്‍. അദാലത്തിനു മുമ്പ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമീഷണര്‍, കൃഷി വകുപ്പ് സെക്രട്ടറി, പ്രിന്‍ സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍, കലക്ടര്‍മാര്‍ എന്നിവരുടെ സം യുക്തയോഗം ചേരും. അദാല ത്തില്‍ പരിഗണിക്കുന്ന അപേ ക്ഷകര്‍ക്കുള്ള അറിയിപ്പ് മൊബൈല്‍ നമ്പരില്‍ അയക്കും.
കഴിഞ്ഞ വര്‍ഷം നടത്തിയ ഒന്നാംഘട്ട അദാലത്ത് ആര്‍ ഡിഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു. ഈ സെപ്തംബറില്‍ സംസ്ഥാനത്തെ 27 ആര്‍ ഡിഒമാര്‍ക്കൊപ്പം ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കുകൂടി തരംമാറ്റ അപേക്ഷകള്‍ പരിഗണിക്കാനു ള്ള അധികാരം നല്‍കി തണ്ണീര്ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു.
താലൂക്ക് അടിസ്ഥാനത്തില്‍ ആര്‍ഡിഒമാരും ഡെപ്യൂട്ടി കലക്ടര്‍മാരുമാണ് ഇപ്പോള്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്ത് നടത്താന്‍ തീരുമാ നിച്ചത്. രണ്ടര ലക്ഷം അപേ ക്ഷകളാണ് നിലവില്‍ തീര്‍പ്പാ ക്കാനുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




