
തിരുവനന്തപുരം: കോഴിക്കോട് നടക്കാവ് ഗവ.വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് രാജ്യത്തെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലെ മൂന്നാം സ്ഥാനത്തുനിന്നാണ് ഈ മുന്നേറ്റം.
കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളുടെ വിഭാഗത്തില്‍ പട്ടം കേന്ദ്രീയ വിദ്യാലയം ഏഴാം സ്ഥാനവും ബോര്‍ഡിങ് സ്‌കൂള്‍ വിഭാഗത്തില്‍ ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയം രണ്ടാംസ്ഥാനവും നേടി. ഡേ കം ബോര്‍ഡിങ് സ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയത്തെ പള്ളിക്കൂടം സ്‌കൂള്‍ മൂന്നാമതെത്തി. അന്താരാഷ്ട്ര ഡേ കം ബോര്‍ഡിങ് സ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് സദ്ഭാവന വേള്‍ഡ് സ്‌കൂള്‍ ഒമ്പതാം സ്ഥാനം നേടി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്‌കൂള്‍ റാങ്കിങ്ങിലാണ് കേരളം മികവ് തെളിയിച്ചത്.
പൗരാണിക പെണ്‍പള്ളിക്കൂടങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ്ഇടം നേടി . മികച്ച ബോര്‍ഡിങ് സ്‌കൂളുകളുടെ പട്ടികയില്‍ ദി ചോയ്‌സ് സ്‌കൂള്‍ കൊച്ചി, കെഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാന്നാനം, ടോളിന്‍സ് വേള്‍ഡ് കാലടി എന്നിവയും ബോയ്‌സ് സ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ലയോള സ്‌കൂള്‍, മിക്‌സഡ് സ്‌കൂള്‍ വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ്, കാക്കനാട് രാജഗിരി ക്രിസ്തുജയന്തി, തേവര എസ്എച്ച് പബ്ലിക് സ്‌കൂള്‍, കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ എന്നിവയും ആദ്യ 150 സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




