ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി നിര്യാതനായി

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി (72) അന്തരിച്ചു. തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു. ദീര്‍ഘകാലം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ വര്‍ഗീസ് വൈദ്യന്റെ മകനാണ്. തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി സഹോദരനാണ്. 2021ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ഹോര്‍ട്ടി കോര്‍പ് ചെയര്‍മാനായിരുന്നു. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു.

കര്‍ഷക കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2016ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top