ലഹരിക്കെതിരെ പ്രധാനമന്ത്രിയുടെ റേഡിയോ സന്ദേശം

ദില്ലി: രാജ്യത്ത്‌ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആള്‍ ഇന്ത്യ റേഡിയോയിലെ മന്‍ കി ബാത്‌ എന്ന പ്രഭാഷണത്തിലൂടെയാണ്‌ മോദി ലഹരി ഉപയോഗത്തിനെതിരെ പ്രതികരിച്ചത്‌.

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം രാജ്യ.ം നേരിടുന്ന വെല്ലുവിളിയാണെന്ന്‌ മോദി പ്രഭാഷണത്തില്‍ പറഞ്ഞു. ലഹരി മൂലം ഇരുട്ട്‌, നശീകരണം, ഉന്മൂലനം എന്നിങ്ങനെ മൂന്ന്‌ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ലഹരിയെന്ന പ്രശ്‌നത്തെ സമൂഹവും ഭരണകൂടവും നിയമ സംവിധാനവും യോജിച്ച്‌ നേരിടണമെന്നും മോദി പറഞ്ഞു.

ഇതിനുപുറമെ സോഷ്യല്‍ മീഡിയ വഴിയും ലഹരിമുക്ത ഇന്ത്യ എന്ന പുതിയ മുന്നേറ്റം തുടങ്ങാന്‍ ജനങ്ങള്‍ക്ക്‌ അവബോധം പകരാമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ യുവതയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ലഹരിക്ക്‌ അടിമകളാകുന്നവരുടെ കുടംബങ്ങളാണ്‌ അതിന്റെ ഭവിഷ്യത്ത്‌ അനുഭവിക്കേണ്ടിവരുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top