ജയ്‌പൂര്‍: രാജസ്ഥാനിലെ ബീല്‍പൂരില്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു. പൊളളലേറ്റ 12 പേരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. പലരുടെയും നില ഗുരുതരമായ് തുടരുകയാണ്. ജയ്‌പൂരില്‍ നിന്നും 35കിലോമീറ്റര്‍ അകലെ ഡല്‍ഹി-ജയ്‌പൂര്‍ ദേശീയപാതയില്‍ ബീല്‍പൂരിന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച ദാഷുല്‍(6), രാധാ മോഹന്‍(40), വിനോദ്(37) എന്നിവരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. �ഗ്യാസ് ടാങ്കറിന് തീപിടിച്ചതിനെ തുടര്‍ന്നാണ് പൊട്ടിത്തെറിച്ചത്. ഈ സമയത്ത് റോഡിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്ന ഏഴുവാഹനങ്ങള്‍ക്കും തീപിടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹി- ജയ്‌പൂര്‍ ദേശീയപാതയില്‍ ഏറെ നേരം വാഹനഗാതാഗതം തടസപ്പെട്ടു. ഏറെ ലേരത്തെ ശ്രമകരമായ പ്രവര്‍ത്തനത്തിന് ശേഷമാണ് തീ അണച്ച് ഗതാഗതം പുസ്ഥാപിച്ചത്



