തിളച്ച എണ്ണയൊഴിച്ച് ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി

Mediumജാര്‍ഖണ്ഡ് : ഉറങ്ങി കിടന്നിരുന്ന ഭര്‍ത്താവിന്റെ തലയില്‍ തിളച്ച എണ്ണയൊഴിച്ച് യുവതി കൊലപ്പെടുത്തി. റോബോട്ട് ടുട്ടു(30) നെയാണ് ഭാര്യ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ റുബി ടുട്ടു (28) നെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ റുബിക്ക് വിഷമമൊന്നും ഇല്ലെന്ന് മാത്രമല്ല താന്‍ ചെയ്ത പ്രവൃത്തിയെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും പോലീസ് ഉദേ്യാഗസ്
ഥര്‍ പറഞ്ഞു. ദുംക ജില്ലയിലെ ആദിവാസി ഗ്രാമത്തിലാണ് സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. റോബോര്‍ട്ട് റുബി ദമ്പതികളുടെ ദാമ്പത്യം ഏറെ നാളായി സുഖകരത്തിലല്ലായിരുന്നുവെന്നും റോബോട്ട് യാതൊരു ജോലിക്കും പോകാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. പലതവണ ജോലിക്ക് പോകാന്‍ ഭാര്യ അപേക്ഷിച്ചിട്ടും റോബോട്ട് അതിന് തയ്യാറായിരുന്നില്ല. സംഭവദിവസവും രണ്ടാളും തമ്മില്‍ ഇതേ ചൊല്ലി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ റുബി പാചകയെണ്ണ തിളപ്പിച്ച് ഭര്‍ത്താവിന്റെ തലയിലൊഴിക്കുകയായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും റോബോട്ടിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ഇത്തരത്തിലുള്ള മരണങ്ങള്‍ ആദിവാസികള്‍ക്കിടയില്‍ സാധാരണമാണ്. കൂടാതെ വ്യാജ ചാരായത്തിന്റെ ഉപയോഗവും, അന്ധവിശ്വാസങ്ങളുമാണ് ഇതിലേക്ക് നയിക്കുന്നത്.

Share news
error: Content is protected !!
Scroll to Top