പാറ്റ്‌ന : വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ബലാത്സംഗ കേസുകള്‍ക്ക് കാരണം മെബൈല്‍ഫോണും, മാംസാഹാരവും ആണെന്ന് ബീഹാര്‍ മുഖ്യമന്ത്രി. അതുകൊണ്ടു തന്നെ മൊബൈല്‍ ഫോണുകള്‍ വിദ്യാലയങ്ങളില്‍ നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ബീഹാര്‍ കലാസാംസ്‌കാരിക യുവജനമന്ത്രി ബിനയ് ബിഹാരി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ഫോണിലൂടെ അശ്ലീല വീഡിയോകള്‍ കാണുന്നത് അവരുടെ ചിന്തകളെയും മനസ്സിനെയും മലിനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ ഒരു അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാല്‍ മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകളുമായി നടക്കുന്നത് കാണാമെന്നും ഇവര്‍ കൂടാതെ ഇവര്‍പരസ്പരം അശ്ലീല സന്ദേശങ്ങള്‍ കൈമാറാറുണ്ടെന്നും മന്ത്രി പറഞ്ഞു. കൂട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്താനായി സ്‌കൂളില്‍ വിദ്യഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മത്സ്യ,മാംസ ഭക്ഷണങ്ങളും പീഡനത്തിന് കാരണമാകുമെന്നുവെന്ന് മന്ത്ര പറഞ്ഞു. സസ്യാഹാരങ്ങള്‍ മനസിനെയും ശരീരത്തെയും ശുദ്ധിയായി നിലര്‍ത്തും. അതിനാല്‍ സസ്യാഹാരങ്ങള്‍ ശീലമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
എന്നാല്‍ മന്ത്രിയുടെ ഈ പ്രസ്താവനയെ ബീഹാര്‍ മുഖ്യമന്ത്രി തള്ളി. മൊബൈല്‍ഫോണും നോണും ഉപയോഗിക്കുന്ന് ഓരോരുത്തരുടെയും വ്യ്ക്തിപരമായ അഭിപ്രായമാണെന്ന് അത് നിരോധിക്കണം എന്ന് പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ജിതിന്‍ റാം മന്‍ത്സി പ്രതികരിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടക എംഎല്‍എമാരുടെ പ്രത്യേക സമിതിയും ഇത്തരത്തില്‍ നിരീക്ഷണം നടത്തിയിരുന്നു. പീഡനങ്ങള്‍ക്ക് കാരണം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയിലെ മൊബൈല്‍ഫോണ്‍ ഉപയോഗമാണെന്നും സമിതി കണ്ടെത്തിയിരുന്നു.




