തിരൂര്‍ :തീവണ്ടിയുടെ ടോയ്‌ലെറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 26 കുപ്പി വിദേശ മദ്യം റെയില്‍വേ സുരക്ഷാ സേന പിടികൂടി. ടോയ്‌ലെറ്റിനുള്ളിലെ സീലിങ്ങിലെ പ്ലൈവുഡ് ഇളക്കി മാറ്റി അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യം ഒളിപ്പിച്ചിരുന്നത്.
കോഴിക്കോട് റെയില്‍വേ പോലീസിന്റെ ബോംബ് സ്‌ക്വാഡാണ് ലോകമാന്യതിലക് തിരവനന്തപുരം എക്‌സ്പ്രസ്സിന്റെ എസ് 7 കോച്ചിന്റെ ടോയ്‌ലെറ്റില്‍ നിന്ന് മദ്യം പിടികൂടിയത്. തീവണ്ടി തിരൂരിനും, കുറ്റിപ്പുറത്തിനും ഇടയില്‍ എത്തിയപ്പോഴാണ് തിരച്ചിലിനിടയില്‍ മദ്യം പിടികൂടിയത്. എന്നാല്‍ പ്രതിയെ കണ്ടെത്താനായിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




