സെറ്റ്‌ ടോപ്‌ ബോക്‌സ്‌ റീചാര്‍ജ്ജ്‌ ചെയ്യാനെന്ന വ്യാജേന വീട്ടില്‍ കയറി വനിതാ ഡോക്ടറെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി

ആഗ്ര : ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ സെറ്റ്‌ ടോപ്‌ ബോക്‌സ്‌ റീചാര്‍ജ്ജ്‌ ചെയ്യാനെന്ന വ്യാജേനെയെത്തിയ ആള്‍ വനിതാ ഡോക്ടറെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി.

ദന്ത ഡോക്ടറായ നിഷ സിങ്കാലിനെയാണ്‌ അതിദാരുണായി കൊലപ്പെടുത്തിയത്‌.

നിഷ ആക്രമിക്കപ്പെടുമ്പോള്‍ ഇവരുടെ മൂന്ന്‌ കൂട്ടികള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെയും അക്രമി തിരിഞ്ഞെങ്ങിലും കുട്ടികള്‍ രക്ഷപ്പെട്ടു.

ആക്രമണം നടക്കുന്ന സമയത്ത്‌ നിഷയുടെ ഭര്‍ത്താവ്‌ ഡോ. അജയ്‌സിങ്കാല്‍ ആശുപത്രയില്‍ ഡ്യൂട്ടിയിലായിരുന്നു. സംഭവമറിഞ്ഞ്‌ വീട്ടിലെത്തിയ അജയ്‌ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ട്‌.ഒരാള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്‌

Share news
 • 7
 •  
 •  
 •  
 •  
 •  
 • 7
 •  
 •  
 •  
 •  
 •