Section

malabari-logo-mobile

കുഴല്‍പ്പണക്കേസ്‌; പാര്‍ട്ടിലില്‍ ആര്‍ക്കും പങ്കില്ലെന്ന വാദം ദുര്‍ബലമാകുന്നു: പ്രതിരോധത്തിലായി ബിജെപി

HIGHLIGHTS : Kuzhalpana case; The argument that no one has a stake in the party is weak: the BJP is on the defensive

തൃശ്ശൂര്‍: കൊടകരയില്‍ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറില്‍നിന്ന് മൂന്നരക്കോടി കവര്‍ന്ന സംഭവത്തില്‍ ബി.ജെ.പി ജില്ലാഘടകം പ്രതിരോധത്തില്‍. കേസില്‍ തെളിവെടുക്കുന്നതാനായി രണ്ടി ജില്ലാ ഭാരവാഹികളെയും ഉന്നത പദവി വഹിക്കുന്ന നേതാവിനെയും അന്വേഷണസംഘം വിളിച്ചുവരുത്തിയതോടെ പാര്‍ട്ടിയില്‍ ആര്‍ക്കും പങ്കില്ലെന്ന വാദം ദുര്‍ബലമായി.

ബി.ജെ.പി-യുടെ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, പാര്‍ട്ടി മധ്യമേഖല സെക്രട്ടറി ജി. കാശിനാഥന്‍ എന്നിവരെയാണ് പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുത്തത്‌.

sameeksha-malabarinews

സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നായിരുന്നു പലകുറി ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍, ജില്ലാ നേതാക്കള്‍ക്ക് കുഴല്‍പ്പണ ഇടപാട് ഇറിയാമായിരുന്നെന്ന് പോലീസ് മുമ്പേ സൂചന നല്‍കിയിരുന്നു. കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്തശേഷമാണ് ബി.ജെ.പി നേതാക്കളെ വിളിച്ചുവരുത്തിയത്. പ്രതികള്‍ നല്‍കിയ തെളിവിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!