
കൊച്ചി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 60 പൈസയുമായി.
മെയ് മാസം 12 തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




