കുവൈത്തില്‍ ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

കുവൈത്ത് സിറ്റി: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നു. ഇതെ തുടര്‍ന്ന് മറ്റ് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഇതെ രീതിയില്‍ ഇഖാമ പുതുക്കാനുള്ള അവസരം ഒരുക്കും. ഇതിനായുള്ള നടപടികള്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

അപേക്ഷകള്‍ ഓണ്‍ലൈനായി പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ ഓഫീസുകളില്‍ പോകാതെ തന്നെ അവരവരുടെ ഇഖാമ പുതുക്കാന്‍ സാധിക്കും. ഈ പദ്ധതി ഏപ്രില്‍ മുതല്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്തെ മുപ്പത് ലക്ഷത്തോളം വരുന്ന വിദേശികള്‍ക്ക് പ്രയോജനമാകുന്ന പദ്ധതി പ്രവാസികളുടെ ജോലിഭാരം കുറയ്ക്കാനും സമയനഷ്ടം കുറയ്ക്കാനും സഹായിക്കുന്നതാണ്.

Share news
error: Content is protected !!
Scroll to Top