കുവൈറ്റ്‌ രാജകുമാരന്റെ ആഡംബര നൗക കൊച്ചിയില്‍ മുങ്ങി

Untitled-1 copyകൊച്ചി: ഇന്ത്യയില്‍ രഹസ്യ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ചെറായി തിരുമാനാം കുന്ന്‌ ഭാഗത്തുള്ള കായലില്‍ വെച്ച്‌ കുവൈറ്റ്‌ രാജകുമരന്റെ ആഡംബര നൗക അപകടത്തില്‍ പെട്ടു. കുവൈറ്റ്‌ രാജകുമാരന്‍ ഷെയ്‌ക്ക്‌ നാസര്‍ അല്‍ ഷാബയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന നൗകയാണ്‌ അപകടത്തില്‍ പെട്ടത്‌.

നൗക കായലിലെ മരകുറ്റിയിലിടിച്ച്‌ മറിയുകയായിരുന്നു. മത്സ്യതൊഴിലാളികളാണ്‌ രാജകുമാരനെയും സുഹൃത്തുക്കളെയും രക്ഷപ്പെടുത്തിയത്‌. വേഗത്തില്‍ വന്ന നൗക മരകുറ്റി കാണാതെ പോയതാണ്‌ അപകടത്തിനിടയാക്കിയത്‌.

ബോട്ടില്‍ നിന്ന്‌ രാജകുമാരനെയും സുഹൃത്തുക്കളെയും രക്ഷപ്പെടുത്തിയശേഷം സ്ഥലത്തേക്ക്‌ ആഡംബര കാറുകള്‍ പാഞ്ഞെത്തിയപ്പോഴാണ്‌ തങ്ങള്‍ രക്ഷപ്പെടുത്തിയത്‌ കുവൈറ്റ്‌ രാജകുമാരനെയാണെന്ന്‌ മത്സ്യതൊഴിലാളികള്‍ അറിയുന്നത്‌. രഹസ്യ സന്ദര്‍ശനമായതിനാല്‍ തന്റെ ചിതങ്ങള്‍ പകര്‍ത്തരുതെന്ന്‌ നാട്ടുകാരോട്‌ രാജകുമാരന്‍ അഭ്യര്‍ത്ഥിച്ചു. കുവൈറ്റില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത കോടികള്‍ വില വരുന്ന ആഡംബര നൗകയാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ്‌ വെള്ളത്തില്‍ മുങ്ങിയ നൗക ഉയര്‍ത്തിയെടുത്തത്‌. പിന്നീട്‌ വൈകീട്ടോടെ രാജകുമാരന്‍ പ്രത്യേക വിമാനത്തില്‍ കുവൈറ്റിലേക്ക്‌ പുറപ്പെട്ടു.

Share news
error: Content is protected !!
Scroll to Top