സിഗരറ്റ്‌ പാക്കറ്റിന്‌ പുറത്ത്‌ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ്‌ നല്‍കണം

Untitled-1 copyദില്ലി: രാജ്യത്ത്‌ സിഗരറ്റ്‌ പാക്കറ്റിന്റെ പുറത്ത്‌ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കണമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുകയില കമ്പനികള്‍ ഇക്കാര്യം നിര്‍ബന്ധമാക്കികൊണ്ടുള്ള വിജ്ഞാപനം പുറത്തു വിട്ടതായി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനന്‍ വ്യക്തമാക്കി.

2015 ഏപ്രില്‍ ഒന്നു മുതല്‍ ഇക്കാര്യം പൂര്‍ണ്ണമായും നടപ്പിലാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഉത്തരവ്‌ നടപ്പാക്കുന്നതോടെ സിഗരറ്റ്‌ പാക്കറ്റില്‍ മുന്നറിയിപ്പ്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം പിടിക്കും.

 

Share news
error: Content is protected !!
Scroll to Top