കുവൈത്തില്‍ മാനേജര്‍ ജോലിക്ക് ബിരുദം നിര്‍ബന്ധം

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാനേജര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ ഇനി ബിരുദം നിര്‍ബന്ധം. മാനേജര്‍ ജോലി ലഭിക്കണമെങ്കില്‍ ബിരുദമോ അതിന് മുകളില്‍ വിദ്യഭ്യാസമോ നേടിയിരിക്കണം എന്നാണ് പുതിയ നിര്‍ദേശം. ഈ തീരുമാനം മെയ് ഒന്നു മുതല്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാന്‍പവര്‍ അതോറിറ്റി മേധാവി മുബാറക് അല്‍ ജാഫര്‍ ആണ് ഇക്കാര്യം വിജ്ഞാപനത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതെസമയം 2011 ജനുവരി ഒന്നുമുതല്‍ മാനേജര്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഈ നിയമം ബാധകമല്ല.

സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം കണക്കാക്കാന്‍ ആരംഭിച്ചിട്ടുള്ള പഠനം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് സ്വദേശി അനുപാതം കൃത്യമായി പാലിക്കാത്ത സ്വകാര്യകമ്പനികള്‍ക്കെതിരെ മൂന്നിരട്ടി പിഴ ചുമത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

നിലവില്‍ സ്വദേശികള്‍ക്ക് താല്പര്യമുള്ള തസ്തികകളില്‍ കൂടിയ നിരക്ക് നിശ്ചയിക്കുമ്പോള്‍ ചില തസ്തികള്‍ക്ക് ഇത് ഒരു ശതമാനം മാത്രമായിരിക്കും.

Share news
error: Content is protected !!
Scroll to Top