കുവൈത്തില്‍ മലപ്പുറം കോഴിക്കോട് സ്വദേശികളെ വെടിവെച്ചുകൊന്നയാള്‍ പിടിയില്‍

കുവൈത്ത്: കുവൈത്തില്‍ .രണ്ടുമലയാളികളെ വെടിവെച്ചുകൊന്ന് പണം കവര്‍ന്ന കേസിലെ പ്രധാന പ്രതി പിടിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് സുലൈബിയ പ്രദേശത്തെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം മറ്റുകേസുകളില്‍ പിടികിട്ടാപ്പുള്ളികളായ മൂന്ന് പേര്‍കൂടി പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും മയക്കു മരുന്നും എകെ 47 നും അടക്കം നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

പ്രതിയെ പിടികൂടിയ വിവരം ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊലക്കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന, പൗരത്വരഹിത വിഭാഗമായ ബിദുനിയയാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതികളെ ശ്രമകരമായി അന്വേഷണ സംഘം കീഴടക്കിയത്.

കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ പെന്റിയം അവന്യുസില്‍ ശാര്‍ങ്ധരന്‍, മലപ്പുറം കൊളത്തൂര്‍ സ്വദേശി സയ്യിദ് മൂഹമ്മദ് റാഷിദ് ജമലുലൈലി തങ്ങള്‍ എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവര്‍ച്ചസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. അര്‍ദിയായിലുള്ള അല്‍മുല്ല സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരായ ഇരുവരും രാത്രിയില്‍ സുലൈബിയയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും ഓണ്‍ കോസ്റ്റ് എന്ന സ്ഥാപനത്തില്‍ നിന്ന് പണം ശേഖരിച്ച ശേഷം വാഹനത്തിലേക്ക് കയറവെയാണ് കൊള്ള സംഘത്തിന്റെ വെടിയേറ്റത്.

Share news
error: Content is protected !!
Scroll to Top