യു കലാനാഥനുനേരെ കൈയേറ്റശ്രമം

u.kalanadhanകരുനാഗപ്പള്ളി: കേരള യുക്തിവാദിസംഘം രക്ഷാധികാരി യു. കലാനാഥനു നേരെ കയ്യേറ്റശ്രമം. ശനിയാഴ്ച പകല്‍ കരനാഗപ്പള്ളിയില്‍ വെച്ചാണ് സംഭവം. ‘വിശ്വാസം,അവിശ്വാസം,വിവാദം’ എന്നവിഷയത്തില്‍ ടൗണ്‍കഌബ്ബില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് സംഭവം.

ഒരു സംഘം കലാനാഥന് മുന്നിലേക്ക് ചാടിവീണ് ശാരീരകമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് സമീപത്തുള്ളവര്‍ ഇടപെട്ടതോടെ സംഘം ഓടി രക്ഷപ്പെട്ടു.

മാതാ അമൃതാനന്ദമയി ഭക്തരാണെന്ന് പറഞ്ഞായിരുന്നു കൈയേറ്റശ്രമം.

Share news
error: Content is protected !!
Scroll to Top