കൊങ്കണ്‍ പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി;25മരണം;നൂറോളം പേര്‍ക്ക് പരിക്ക്

TRAINമുംബൈ: കൊങ്കണ്‍ പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടഉണ്ട്. മഹാരാഷ്ട്രയിലെ റായഗഡ് ജില്ലയിലെ നഗോതാനെ റോഹ റെയില്‍വേ സ്‌റ്റേഷന്ുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. ദിവാസാവന്ത് വാടി പാസഞ്ചര്‍ ട്രെയിന്‍ ആണ് പാളം തെറ്റിയത്.

രാവിലെ 9.25 ഓടെയാണ് അപകടം ഉണ്ടായത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. അപകടത്തെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിനിന്റെ ഏതാനും ബോഗികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്. എഞ്ചിനും അഞ്ച് ബോഗികളുമാണ് പാളം തെറ്റിയത്.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top