കുവൈത്തില്‍ 30 വയസ്സിന് താഴെയുള്ള ബിരുദധാരികളുടെ റിക്രൂട്ട്‌മെന്റ് വിലക്ക് റദ്ദാക്കി

കുവൈത്ത് സിറ്റി: രാജ്യത്ത് മുപ്പത് വയസ്സിന് താഴെ പ്രായമുള്ള വിദേശി ബിരുദധാരികളുടെ റിക്രൂട്ട്‌മെന്റ് വിലക്കാനുള്ള തീരുമാനം റദ്ദാക്കി. ജൂലൈ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.

തൊഴിലിടങ്ങളില്‍ മികച്ച പരീശിലനം തല്‍കിയവരെ മാത്രം നിയമിക്കുക അല്ലെങ്കില്‍ തദ്ദേശിയരായവരെ നിയമിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

മാന്‍പവര്‍ അതോറിറ്റിയുടെ ഈ തീരുമാനം പ്രവാസികളായ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്കള്‍ക്ക് വെല്ലുവിളിയായിരുന്നു.

പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഇതല്ലാതെ മറ്റു വഴികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top