കുവൈത്തില്‍ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ ഇനി വിദേശികളെ നിയമിക്കില്ല

കുവൈത്ത് സിറ്റി: സമ്പൂര്‍ണ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ഇനി മുതല്‍ വിദേശികളെ നിയമിക്കില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാരിന്റെ ഉപദേശകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ നിയമനം നല്‍കിയിരുന്നത്.

അതെസമയം രാജ്യം സമ്പൂര്‍ സ്വദേശിവല്‍ക്കരണം നടത്തിവരികയാണെങ്കലും 2012 ന് ശേഷം 2.5 ശതമാനം വിദേശികളുടെ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. നിലവില്‍ 30 ശതമാനത്തോളം വിദേശികള്‍ സര്‍ക്കാര്‍ പൊതുമേഖല സര്‍വീസില്‍ തുടരുന്നുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ഇനിമുതല്‍ യാതൊരുവിധ പരിഗണനയും വിദേശികളെ നിയമിക്കുന്നതില്‍ നല്‍കേണ്ടതില്ലെന്ന് പാര്‍ലമെന്റ് എം പി മാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനിക്കുകയായിരുന്നു.

സമ്പൂര്‍ണമായ സ്വദേശി വല്‍ക്കരണം നടപ്പിലാക്കാന്‍ പാര്‍ലമെന്റ് ഉന്നതാധികാര സമിതിയുടെ എല്ലാ സഹകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ദേശീയ അസംബ്ലിയും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുമേഖലയിലെ നിയമങ്ങള്‍ സംബന്ധിച്ചും കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമാക്കുമെന്ന് ഉന്നത വക്താവുവെളിപ്പെടുത്തിയിട്ടുണ്ട്. സ്വദേശി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ പ്രത്യേക പാനല്‍ രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്.

Related Articles