കുവൈത്ത് സിറ്റിയില്‍ അനധികൃത പുകയില വ്യാപാരത്തിനെതിരെ കരാറിന് അംഗീകാരം

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത പുകയില ഉല്‍പ്പന്നങ്ങളുടെ വ്യാപരത്തിനെതിരെ രാജ്യാന്തര കരാര്‍ കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ ലോകാരോഗ്യ സംഘടനയുമായി കൈക്കോര്‍ക്കുന്ന രാജ്യങ്ങളുടെ ആദ്യപട്ടികയില്‍ കുവൈത്തും സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇത് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള കരാറാണ്.

കുവൈത്ത് സര്‍ക്കാര്‍ കൈകൊള്ളാനിരിക്കുന്ന ഈ തീരുമാനം മറ്റ് രാജ്യങ്ങള്‍ക്കും പ്രചോദനമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രാജ്യാന്തര റേഡിയോ കമ്യൂണിക്കേഷന്‍ സമ്മേളന പ്രഖ്യാപനം. ബഹ്‌റൈനുമായി വൈദ്യുതി കരാറും അംഗീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഈജിപ്തുമായി സമുദ്രഗതാഗതം, ടൂറിസം എന്നിവ സംബന്ധിച്ചും ചര്‍ച്ച നടത്തിയിട്ടുണ്ട്.

Related Articles