കുവൈത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: മലയാളി യുവാവിനെ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ കാഞ്ഞിരംകോട് ആനന്ദവിലാസം ഗോവിന്ദപിള്ളയുടെ മകന്‍ വിഷ്ണു ഗോവിന്ദ്(34)ആണ് മരിച്ചത്.

കെട്ടിടത്തിന്റെ പതിനൊന്നാമത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കെട്ടിത്തിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം കണ്ടത്. ഫര്‍വാനയില്‍ ഐന ഇന്റര്‍നാഷണല്‍ എന്ന കമ്പനി നടത്തിവരികയായിരുന്നു വിഷ്ണു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.ഭാര്യയും രണ്ട് മക്കളുമുണ്ട്.

Share news
error: Content is protected !!
Scroll to Top