Section

malabari-logo-mobile

ബഹറൈനില്‍ ഗാര്‍ഹികപീഡനത്തിനെതിരെ ഹെല്‍പ്പ് ലൈന്‍ നിലവില്‍ വന്നു

HIGHLIGHTS : മനാമ : സ്ത്രീകള്‍ക്ക് നേരെ വീടുകളില്‍ നടക്കുന്ന പീഡനങ്ങള്‍ കുറയ്ക്കാന്‍ ബഹറൈനില്‍ ഹെല്‍പ്പ് ഡെസ്‌ക് നിലവില്‍ വന്നു.

മനാമ : സ്ത്രീകള്‍ക്ക് നേരെ വീടുകളില്‍ നടക്കുന്ന പീഡനങ്ങള്‍ കുറയ്ക്കാന്‍ ബഹറൈനില്‍ ഹെല്‍പ്പ് ഡെസ്‌ക് നിലവില്‍ വന്നു.

24/7 അറബിക് ഹെല്‍പ്പ് ലൈന്‍ എന്ന പേരിലറിയപ്പെടുന്ന ഈ സംവിധാനം വിമന്‍സ് ക്രൈസിസ് കെയര്‍ ഇന്റര്‍നാഷനല്‍ എന്ന എന്‍ജിഒ യുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുക.റമദാനിലെ ആദ്യദിനത്തിലാണ് ഈ സംവിധാനം നിലവില്‍ വന്നത്‌

sameeksha-malabarinews

പരിശീലനം ലഭിച്ച 150 വനിത വളന്റിയര്‍മാരാണ് ആദ്യഘടത്തില്‍ ഹെല്‍പ്പ് ലൈനില്‍ പ്രവര്‍ത്തിക്കുക. വീടുകളില്‍ സ്രത്രീകള്‍ക്കെതിരെ നടക്കുന്ന ഗാര്‍ഹിക, ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുക എന്നതാണ് സംഘത്തന്റെ ലക്ഷ്യം ഇരകള്‍ക്ക് നിയമപരമായായ സഹായവും ഇവര്‍ നല്‍കും 66710901 ആണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍.

Photo courtesy ;GDN

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!