കുറ്റിപ്പുറത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍

കുറ്റിപ്പുറം: ആറുവയസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കണാപുരത്തിനടുത്ത് കച്ചേരി പറമ്പിലാണ് സംഭവം നടന്നത്. ഒന്നാം ക്ലാസുകാരിയായ കുട്ടിയെയാണ് ബന്ധുവായ 17 കാരന്‍ പീഡിപ്പിച്ചത്.

കുട്ടിയെ കുളിപ്പിക്കുമ്പോള്‍ ശരീരത്തില്‍ കണ്ട മുറിപ്പാടാണ് വീട്ടുകാര്‍ക്ക് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ 17 കാരനാണ് പീഡിപ്പിച്ചതെന്ന് ബോധ്യപ്പെട്ടത്. വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം എസ്‌ഐ നിപുണ്‍ ശങ്കറാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗീക കടന്നാക്രമണത്തിന് വിധേയമായിട്ടുണ്ടെന്നു കണ്ടെത്തി. തുടര്‍ന്നാണ് ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു.

Share news
error: Content is protected !!
Scroll to Top